കടലമണിക്കവിതകള്‍ ...

Written By മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് on Tuesday, June 5, 2012 | 1:40 PM


ഉടുപ്പിന് വേണം കുടുക്ക്
ഉഴപ്പിന് വേണം കുരുക്ക്.

അടി തന്നെ പൊളിഞ്ഞാല്‍ പിന്നെ
എന്ത് അടിപൊളി?

തുഴക്കാരനെയും
തുണക്കാരനെയും
പിണക്കരുത്

സുലോചനയായിട്ടെന്തു കാര്യം
ആലോചനയില്ലെങ്കില്‍

വല്ലഭനായില്ലെങ്കിലും
നല്ലവനാവുക

അന്തമുള്ളവരോടാവാം വേദാന്തം
അന്തമില്ലാത്തവരോടരുത-
വര്‍ക്കത്‌ വെറുമൊരു കുന്ത്രാണ്ടം !

മണ്ണിലും പെണ്ണിലും കണ്ണ് വേണം

പ്രായം നോക്കിയേ
അഭിപ്രായം പറയാവൂ..

ഗ്രാമര്‍ പാലിക്കണം
ഗ്ലാമര്‍ പരിപാലിക്കണം

കുടിയേറുന്നതു പോലെയല്ലല്ലോ
കുടി ഏറുന്നത് ?

ചട്ടമുണ്ടായിട്ടെന്ത് 
ചിട്ടയില്ലെങ്കില്‍ ?

പണ്ട് അയല്‍ക്കാര്‍
ഇന്ന് അയലത്ത് ആര്?

എഴുതിയത്    ഉസ്മാന്‍ ഇരിങ്ങാട്ടിരി 

0 comments:

Post a Comment