കുടുംബ സ്നേഹി
ആ സമയത്തുള്ള മൊബൈല്‍ റിങ്ങ്ടോണ്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. ഒലിച്ചിറങ്ങിയ വിയര്‍പ്പ് കണങ്ങള്‍ മുഖത്ത് നിന്നും തുടച്ച്കൊണ്ടയാള്‍ ഫോണ്‍ എടുത്ത് ദേഷ്യത്തോടെ എന്തോ പറഞ്ഞ് മൊബൈല്‍ ബെഡിന്‍റെ സൈഡിലേക്കെറിഞ്ഞു.!
തെന്നിമാറിപ്പോയ പുതപ്പ് മുകളിലേക്ക് വലിച്ച് കയറ്റി അയാളുടെ വിരിഞ്ഞ മാറില്‍ മുഖം ചാര്‍ത്തി അവള്‍ ചോദിച്ചു….
“ആരാ.?”
“എന്താ..?”
“മോന് സുഖമില്ലെന്ന് ഡോകടറെ കാണിക്കാന്‍”
“എന്നിട്ട്..?”
‘ഹോ..എന്‍റെ കയ്യില്‍ കാശില്ലെന്നേ”
ആശ്ചര്യത്തോടെയും അതിലേറെ സംശയത്തോടെയും അയാളില്‍ നിന്നും അല്‍പ്പം മാറിക്കിടന്നവള്‍ ചോദിച്ചു…
“അപ്പോള്‍…?”
പുഞ്ചിരിയോടെ അവളിലേക്ക് കൂടുതല്‍ ചേര്‍ന്ന് കിടന്ന് കൊണ്ടയാള്‍ പറഞ്ഞു..
“പേടിക്കേണ്ട നിനക്കുള്ള നെക്ലസ് ഞാന്‍ വാങ്ങിച്ചിട്ടുണ്ട്..”
*********************************************************************
മൊഞ്ച്
ബസ്റ്റാന്‍റില്‍ നില്‍ക്കുന്ന സ്ത്രീയെ തന്നെ നോക്കിനില്‍ക്കുന്ന മൊയ്തുമൊല്ലാക്കയോട് അന്‍വര്‍ ചോദിച്ചു.
അന്‍വറിന്‍റെ ചോദ്യം കേട്ട് മൊല്ലാക്ക ഒന്നു ചമ്മിയെങ്കിലും . ചമ്മല്‍ പുറത്ത് കാണിക്കതെ ഉടന്‍ ഉത്തരം കൊടുത്തു ..
“പെണ്ണിന്‍റെ മൊഞ്ചല്ല അന്‍വറെ, ഇത്ര മൊഞ്ചില് ആ പെണ്ണിനെ പടച്ച പടച്ചോന്‍റെ മൊഞ്ച് എന്തായിരിക്കും എന്നാ ഞമ്മള് നോക്കുണത് .
എഴുതിയത് ...
ഹംസ പെരിന്തല്‍മണ്ണ
ബ്ലോഗ് ...http://hasufa.blogspot.com/2010/02/blog-post.html
3 comments:
കൊള്ളാം
സത്യസന്ധര്‍
കുടംബസ്നേഹം കലക്കി. മൊല്ലാക്കയും.
പടച്ചോൻറെ മൊഞ്ച്. ഇഷ്ടമായി ഈ എഴുത്ത്
Post a Comment